ക്വാറിയില്‍ വീണ് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു
text_fieldsrepresentational image
ബംഗളൂരു: ഫോട്ടോഷൂട്ടിനിടെ ക്വാറിയിലെ വെള്ളത്തില്‍ വീണ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. ബെട്ടഹലസൂരിലാണ് സംഭവം. ചിക്കജാല സ്വദേശികളായ മുഹമ്മദ് താഹ, മുഹമ്മദ് ഖാന് (18) എന്നിവരാണ് മരിച്ചത്. കഴിഞ്ഞദിവസം ഉച്ചക്ക് രണ്ടോടെയാണ് സംഭവം. താഹയും മുഹമ്മദ് ഖാനുമടക്കം ആറ് സുഹൃത്തുക്കളും ക്ലാസ് കഴിഞ്ഞ് ഫോട്ടോഷൂട്ടിനാണ് ബെട്ടഹലസൂര്‍ തടാകം സന്ദര്‍ശിച്ചത്. സമീപത്തുള്ള ക്വാറിയിലേക്കും പോയി.
ഇതിനിടെ താഹ കാല് വഴുതി വെള്ളത്തിലേക്ക് വീണു. രക്ഷിക്കാൻ മുഹമ്മദ് ഖാനും വെള്ളത്തിലേക്ക് ഇറങ്ങി. നീന്തല്‍ അറിയാമായിരുന്നിട്ടും ഇരുവര്‍ക്കും രക്ഷപ്പെടാനായില്ല. നാട്ടുകാർ ഫയര്‍ ഫോഴ്സിനെയും പൊലീസിനെയും വിവരം അറിയിച്ചു. സംയുക്തമായി നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. സംഭവത്തില്‍ ബെട്ടഹലസൂരു പൊലീസ് കേസെടുത്തു.

