Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മംഗളൂരുവിൽ വീണ്ടും മയക്കുമരുന്ന് വേട്ട; മലയാളി വിദ്യാർഥിയുൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ

text_fields
bookmark_border
മംഗളൂരുവിൽ വീണ്ടും മയക്കുമരുന്ന് വേട്ട; മലയാളി വിദ്യാർഥിയുൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ
cancel
camera_alt

അ​ദു​ൻ ദേ​വ്, ഡോ.​ഹ​ർ​ഷ കു​മാ​ർ, മു​ഹ​മ്മ​ദ് അ​ഫ്റാ​ർ

മംഗളൂരു: മംഗളൂരു നഗരത്തിൽ തുടർച്ചയായ രണ്ടാം ദിവസവും പൊലീസ് മയക്കുമരുന്ന് വേട്ട. കഞ്ചാവ് വിൽപനയുമായി ബന്ധപ്പെട്ട് മലയാളിയായ കോളജ് വിദ്യാര്‍ഥിയടക്കം മൂന്നുപേരെ പൊലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു.

ഡി.ഫാം വിദ്യാർഥിയും കൊച്ചി സ്വദേശിയുമായ അദുൻ ദേവ്(26), മംഗളൂരു കസബ ബങ്കര സ്വദേശിയും നഗരത്തിൽ പഴം വിൽപന കടയിൽ ജീവനക്കാരനുമായ മുഹമ്മദ് അഫ്റാർ (23), മംഗളൂരു തുംകൂര്‍ സ്വദേശിയും മെഡിക്കൽ പി.ജി വിദ്യാർഥിയുമായ ഡോ.വി.എസ്. ഹര്‍ഷ കുമാര്‍ എന്നിവരെയാണ് മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്.

അദുൻ ദേവും ഹര്‍ഷ കുമാറും മംഗളൂരുവിലെ സ്വകാര്യ കോളജിലെ വിദ്യാർഥികളാണ്.കഞ്ചാവ് ഉപയോഗിച്ചതിനും വിറ്റതിനും ബുധനാഴ്ച ഡോക്ടര്‍മാരും മെഡിക്കല്‍, ഡെന്റൽ വിദ്യാര്‍ഥികളും ഉള്‍പ്പെടെ ഒമ്പതുപേർ അറസ്റ്റിലായിരുന്നു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Drug bust again in Mangaluru; Three people, including a Malayali student, were arrested
Next Story