ഡെക്കാൺ കൾച്ചറൽ സൊസൈറ്റി മലയാളം മിഷൻ പ്രവേശനോത്സവം
text_fieldsഡെക്കാൺ കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന മലയാളം മിഷൻ കണിക്കൊന്ന, സൂര്യകാന്തി പ്രവേശനോത്സവം
ബംഗളൂരു: ഡെക്കാൺ കൾച്ചറൽ സൊസൈറ്റി മലയാളം മിഷൻ കണിക്കൊന്ന, സൂര്യകാന്തി ക്ലാസുകളിലേക്കുള്ള പ്രവേശനോത്സവവും കണിക്കൊന്ന പരീക്ഷ വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടത്തി. പ്രവേശനോത്സവം സൊസൈറ്റി പ്രസിഡന്റ് സതീഷ് തോട്ടശ്ശേരി ഉദ്ഘാടനം ചെയ്തു.
ജി. ജോയ് അധ്യക്ഷത വഹിച്ചു. രമ രാധാകൃഷ്ണൻ, ജലജ രാമചന്ദ്രൻ, അർച്ചന, കെ. രാജേന്ദ്രൻ, വി.സി. കേശവമേനോൻ എന്നിവർ സംസാരിച്ചു. ശ്രേയ രമേഷ്, രമിത രമേഷ് എന്നിവർ കവിതകൾ ആലപിച്ചു. വിദ്യാർത്ഥികൾ ഇടശ്ശേരിയുടെ പൂതപ്പാട്ട് എന്ന കവിതയുടെ നടനാവിഷ്കാരവും നടത്തി.

