പ്രവാസി മലയാളി അസോ. ഓണാഘോഷം; ടിക്കറ്റ് പുറത്തിറക്കി
text_fieldsബംഗളൂരു: പ്രവാസി മലയാളി അസോസിയേഷൻ വൈറ്റ്ഫീൽഡിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഓണാഘോഷം ‘ചിങ്ങനിലാവ് 2025’ ന്റെ ടിക്കറ്റ് ലോഞ്ചിങ് ഓഫീസിൽ നടന്നു. ആദ്യ ടിക്കറ്റ് അസോസിയേഷൻ ആജീവനാന്ത അംഗം അരുൺ ഉണ്ണികൃഷ്ണൻ പ്രോഗ്രാം കൺവീനറും അസോസിയേഷൻ ട്രഷററുമായ അരുൺ കുമാറിൽ നിന്നും ഏറ്റ് വാങ്ങി. അസോസിയേഷൻ പ്രസിഡന്റ് രമേഷ് കുമാർ അധ്യക്ഷത നിർവഹിച്ചു.
ട്രഷറർ അരുൺ കുമാർ, സെക്രട്ടറി രാഗേഷ് എന്നിവർ സംസാരിച്ചു. അസോസിയേഷൻ ചെയർമാൻ ഡി.കെ. പിള്ളൈ, വൈസ് പ്രസിഡന്റ് നിഷ, ജോയിന്റ് സെക്രട്ടറി ജസ്റ്റിൻ ഫെർണാണ്ടേസ്, ജോയിന്റ് ട്രഷറർ ബിനോഷ്, അസോസിയേഷൻ മുൻ പ്രസിഡന്റ് സന്തോഷ്, അംഗങ്ങളായ, അരുൺ ഉണ്ണികൃഷ്ണൻ, മധുസൂദനൻ നമ്പൂതിരി, സുബ്രഹ്മണ്യൻ, റെജി ജോസഫ്, ജോബി, റിയാസ് എന്നിവർ പങ്കെടുത്തു. പ്രോഗ്രാം ജോയിന്റ് കൺവീനർ ജിനീഷ് നന്ദി പറഞ്ഞു.

