കെ.എൻ.എസ്.എസ് ചിക്കബാനവാര കരയോഗം കുടുംബസംഗമം
text_fieldsകെ.എൻ.എസ്.എസ് ചിക്കബാനവാര കരയോഗം കുടുംബസംഗമം ഡോ. കെ.കെ. പ്രേംരാജ് ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: എൻ.എസ്.എസ് കർണാടക ചിക്കബാനവാര കരയോഗത്തിന്റെ കുടുംബസംഗമം അബ്ബിഗെരെ അന്നപൂർണ പാർട്ടി ഹാളിൽ നടന്നു. പ്രസിഡന്റ് സുകുമാരൻ അധ്യക്ഷത വഹിച്ചു. കവി ഡോ. പ്രേംരാജ് കെ.കെ ഉദ്ഘാടനം നിർവഹിച്ചു. ഐ.എസ്.ആർ.ഒ-ഇസ്റാക് ശാസ്ത്രജ്ഞ നിഷാ നായരും കരയോഗം വനിത പ്രതിനിധികളും ചേർന്ന് സൗപർണിക സ്ത്രീശക്തി യൂനിറ്റ് ഉദ്ഘാടനംചെയ്തു. എൻ.എസ്.എസ് കർണാടക വൈസ്ചെയർമാൻ ബിനോയ് എസ്. നായർ, മുൻ ചെയർമാൻ ആർ. വിജയൻ നായർ, ചന്ദ്രശേഖരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. കരയോഗം സെക്രട്ടറി സുരേഷ് കൃഷ്ണ സ്വാഗതവും കരയോഗം ബോർഡ് മെംബർ ബിജു പി. നായർ നന്ദിയും പറഞ്ഞു. ഓണസദ്യയോടൊപ്പം കരയോഗം അംഗങ്ങളുടെ കലാ സാംസ്കാരിക പരിപാടികളും അരങ്ങേറി.

