എഫ്.ഡി.സി.എ സിമ്പോസിയം 20ന്
text_fieldsബംഗളൂരു: ഫോറം ഫോർ ഡെമോക്രസി ആൻഡ് കമ്യൂണൽ അമിറ്റി (എഫ്.ഡി.സി.എ) കർണാടക ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ‘2024 പാർലമെന്റ് തെരഞ്ഞെടുപ്പ് ഫലവും മുന്നോട്ടുള്ള വഴിയും’ എന്ന വിഷയത്തിൽ സിമ്പോസിയം സംഘടിപ്പിക്കും. ശനിയാഴ്ച രാവിലെ 10 മുതൽ ഉച്ചക്ക് 1.30 വരെ ബംഗളൂരു ക്വീൻസ് റോഡിലെ ദാറുസ്സലാം ബിൽഡിങ്ങിലെ ബിഫ്റ്റ് ഹാളിൽ നടക്കുന്ന സിമ്പോസിയത്തിൽ കർണാടക ഹൈകോടതി മുൻ ജഡ്ജി ജസ്റ്റിസ് എച്ച്.എൻ. നാഗമോഹൻദാസ് അധ്യക്ഷത വഹിക്കും.
ആക്ടിവിസ്റ്റും അഭിഭാഷകനുമായ പ്രശാന്ത് ഭൂഷൺ മുഖ്യപ്രഭാഷണം നടത്തും. മുതിർന്ന പത്രപ്രവർത്തകനും കോളമിസ്റ്റുമായ ആകാർ പട്ടേൽ, അക്യുറ ഹോസ്പിറ്റൽ ഡയറക്ടറും പ്രഭാഷകനുമായ ഡോ. താഹ മതീൻ, എദ്ദേളു കർണാടക സെൻട്രൽ വർക്കിങ് ഗ്രൂപ് അംഗം താരാ റാവു എന്നിവർ സംസാരിക്കും.

