ഫ്ലൈ ബസ് സർവിസ് ആരംഭിച്ചു
text_fieldsകെമ്പഗൗഡ വിമാനത്താവളത്തിൽനിന്ന് ദാവങ്കരെയിലേക്ക് നേരിട്ടുള്ള കെ.എസ്.ആർ.ടി.സി ഫ്ലൈ ബസ് സർവിസ് ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡി ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: കർണാടക സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (കെ.എസ്.ആർ.ടി.സി) കെമ്പഗൗഡ വിമാനത്താവളത്തിൽനിന്ന് ദാവങ്കരെയിലേക്ക് നേരിട്ട് ഫ്ലൈ ബസ് സർവിസ് ആരംഭിച്ചു. ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി ഉദ്ഘാടനം ചെയ്തു.
വിമാനത്താവളത്തിൽനിന്ന് പുലർച്ച 12.45നും രാവിലെ 10നും സർവിസ് ആരംഭിക്കും. ദാവങ്കരെയിൽനിന്ന് രാവിലെ എട്ടിനും വൈകീട്ട് അഞ്ചിനുമാണ് സർവിസ്. യാത്രികർക്ക് ‘നന്ദിനി’യുടെ സൗജന്യ ലഘു ഭക്ഷണം വിതരണം ചെയ്യും. ഐരാവതിന്റെ സെമി-സ്ലീപ്പർ സർവിസാണ് ഫ്ലൈബസ്.

