കൃഷ്ണമഠം കൃഷ്ണാഷ്ടമി ആഘോഷ സമാപനം; മുഖ്യാതിഥി ആരിഫ് മുഹമ്മദ് ഖാൻ
text_fieldsആരിഫ് മുഹമ്മദ് ഖാൻ
മംഗളൂരു: ശ്രീ കൃഷ്ണാഷ്ടമി ആഘോഷങ്ങൾക്ക് സമാപനം കുറിച്ച് ഞായറാഴ്ച ഉഡുപ്പി കൃഷ്ണ മഠത്തിൽ നടക്കുന്ന മഹോത്സവ ചടങ്ങിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യാതിഥിയായി പങ്കെടുക്കും. രാജാങ്കണത്തിൽ വൈകീട്ട് അഞ്ചിനാണ് സമാപന പരിപാടി ആരംഭിക്കുക. മൂഡബിദ്രി ബി.ജെ.പി എം.എൽ.എ ഉമാനാഥ് കൊട്ടിയൻ, ബി.ജെ.പി എം.എൽ.സി പ്രതാപ് സിംഹ നായ്ക്, കോൺഗ്രസ് എം.എൽ.സി ഡോ. മഞ്ചുനാഥ് ഭണ്ഡാരി, മുൻ മന്ത്രി പ്രമോദ് മദ്വരാജ്, മുൻ എം.പിമാരായ വിനയ കുമാർ സൊറകെ, ജയപ്രകാശ് ഹെഗ്ഡെ എന്നിവർ പങ്കെടുക്കും. മംഗളൂരുവിലെ ഹരീഷ് ഭട്ട്, പ്രഭാകർ അഡിഗ എന്നിവരെ ശ്രീ കൃഷ്ണാനുഗ്രഹ അവാർഡ് നൽകി ആദരിക്കും. പുത്തിഗെ മഠാധിപതി സുഗുണേന്ദ്ര തീർഥ ശ്രീപാദ, സുശീന്ദ്ര തീർഥ ശ്രീ പാദ എന്നിവർ നേതൃത്വം നൽകും.

