ബിരുദ വിദ്യാർഥിനി കഴുത്തറുത്ത് മരിച്ച നിലയിൽ
text_fieldsപ്രഭുന്യ
ബംഗളൂരു: നഗരത്തിൽ ബിരുദ പഠനത്തിനെത്തിയ സ്വകാര്യ കോളജ് വിദ്യാർഥിനിയെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. സുബ്രഹ്മണ്യ പുര പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രഭുന്യയാണ് (21) മരിച്ചത്. സ്വകാര്യ കോളജിൽ രണ്ടാം വർഷ ബിരുദ പഠനം നടത്തിവരുകയായിരുന്നു.
ബുധനാഴ്ച വൈകുന്നേരത്തോടെ വീടിന്റെ കുളിമുറിയിൽ കഴുത്തറുത്ത നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. വിവരം അറിഞ്ഞയുടൻ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി മൃതദേഹം കെംപഗൗഡ ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിന് അയച്ചു. ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ ശ്രമം നടക്കുന്നതായി ആക്ഷേപമുണ്ട്. എന്നാൽ, മകൾ ആത്മഹത്യ ചെയ്യില്ലെന്നും കൊലപാതകമാണെന്നും മാതാവ് ആരോപിച്ചു.

