Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബി.എം.ടി.സി ബസുകളിൽ ഹിന്ദി ബോർഡ്; സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധം
text_fieldsbookmark_border
ബി.എം.ടി.സി ബസിലെ ഹിന്ദി ബോർഡ്
ബംഗളൂരു: ബി.എം.ടി.സി ബസുകളിൽ ഹിന്ദി ബോർഡുകൾ സ്ഥാപിച്ചതിനെതിരെ സമൂഹ മാധ്യമങ്ങളുടെ വിവിധ പ്ലാറ്റുഫോമുകളിൽ പ്രതിഷേധമുയർന്നു. ഹിന്ദി ഭാഷാ ബോർഡിനു പിന്നിൽ ആരാണെന്ന് ചോദിച്ചാണ് ബഹളം. ബി.എം.ടി.സിയെ ടാഗ് ചെയ്ത് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തവർ ഹിന്ദി അടിച്ചേൽപിക്കുന്നതിനെതിരെ രോഷം പ്രകടിപ്പിച്ചു. ‘എക്സ്’ അക്കൗണ്ടിൽ വൈറലായ വിഡിയോ ഇതിനകം ലക്ഷത്തിലധികം പേരാണ് കണ്ടത്. ഹിന്ദി അടിച്ചേൽപിക്കുന്നതിനെതിരെ വർഷങ്ങളായി വ്യാപകമായ എതിർപ്പ് നിലനിൽക്കുന്നുണ്ട്. ബി.എം.ടി.സിയിൽ ഹിന്ദി ഉപയോഗിക്കുന്നതിനെതിരെ രോഷവുമായി ഒരു വിഭാഗം യാത്രക്കാർ നേരിട്ടും രംഗത്തെത്തി.
Next Story

