Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കടുവയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു
text_fieldsbookmark_border
ബംഗളൂരു: ചാമരാജനഗർ ജില്ലയിലെ ബിലിഗിരിരംഗന ബേട്ട കടുവസംരക്ഷണകേന്ദ്രത്തിലെ ബേഡഗുളി മേഖലയിൽ കടുവയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു. ബെഡഗുളി സ്വദേശിനി ഹാദിയ രംഗമ്മയാണ് (55) രാവിലെ നടക്കാൻപോയപ്പോൾ കടുവയുടെ ആക്രമണത്തിൽ മരിച്ചത്.
ചൊവ്വാഴ്ച രാത്രി ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന യുവാവിന് ഇതേ കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. രാമയ്യന പൊടിയ സ്വദേശിയായ രവിക്കാണ് പരിക്കേറ്റത്. നിലവിളികേട്ട് നാട്ടുകാർ ഓടിയെത്തി രവിയെ രക്ഷിക്കുകയായിരുന്നു. തലക്കും കൈകൾക്കും കാലുകൾക്കും പരിക്കേറ്റ രവിയെ ചാമരാജനഗർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Next Story

