Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മൈസൂരു കൊട്ടാരകവാടത്തിലെ ‘ഐ ലവ് മൈസൂരു’ ഇംഗ്ലീഷ് സെൽഫി ബോർഡ് നീക്കംചെയ്തു
text_fieldsbookmark_border
മൈസൂരു കൊട്ടാര കവാടത്തിലെ ഐ ലവ് മൈസൂരു ഇംഗ്ലീഷ് ബോർഡ് നീക്കംചെയ്യുന്നു
ബംഗളൂരു: മൈസൂരു കൊട്ടാരത്തിന്റെ വടക്കു ഭാഗത്തെ കവാടത്തിൽ സ്ഥാപിച്ച ‘ഐ ലവ് മൈസൂരു’ സെൽഫി ബോർഡ് മൈസൂരു നഗരസഭ അധികൃതർ നീക്കം ചെയ്തു. ബോർഡുകൾ കന്നടയിലാവണം എന്ന ആവശ്യം ഉയരുകയും അതിനായുള്ള പ്രക്ഷോഭങ്ങൾ നടക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണിത്. ഏതാനും ദിവസം മുമ്പ് സ്ഥാപിച്ച ഈ ബോർഡിന്റെ പശ്ചാത്തലത്തിൽ വിനോദസഞ്ചാരികൾ ഫോട്ടോകളും വിഡിയോകളും പകർത്തുമായിരുന്നുവെന്ന് കൊട്ടാരം അധികൃതർ പറഞ്ഞു.
പ്രാദേശിക ഭാഷയിലാവുമ്പോൾ സെൽഫിയെടുക്കുന്നവരുടെ താത്പര്യം കുറയാൻ സാധ്യതയുണ്ടാവുമെന്നാണ് കരുതുന്നത്.
Next Story

