ഇഫ്താർ സംഗമം
text_fieldsഎ.ഐ.കെ.എം.സി.സി നീലസാന്ദ്ര ഏരിയ സംഘടിപ്പിച്ച ഇഫ്താർ സംഗമം പ്രസിഡന്റ് ടി. ഉസ്മാൻ ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: എ.ഐ.കെ.എം.സി.സി നീലസാന്ദ്ര ഏരിയ ഇഫ്താർ സംഗമം നടത്തി. എ. ഐ.കെ.എം.സി.സി ട്രഷറർ നാസർ നീലസാന്ദ്ര അധ്യക്ഷത വഹിച്ചു. ഹിഷാം സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ടി. ഉസ്മാൻ സാഹിബ് ഉദ്ഘാടനം നിർവഹിച്ചു. ഇതോടനുബന്ധിച്ച് നടന്ന സ്നേഹസംഗമത്തിൽ ദേശീയ പ്രസിഡന്റ് എം.കെ. നൗഷാദ്, എൻ.എ ഹാരിസ് എം.എൽ.എയുടെ മാതാവ് പരേതയായ സുരയ്യ മുഹമ്മദിനെ അനുസ്മരിച്ചു.
ശരീഫ് സിറാജി ഉലൂമി പ്രാർഥനക്ക് നേതൃത്വം നൽകി. സമസ്ത പൊതുപരീക്ഷയിൽ ടോപ് പ്ലസ് നേടിയ ഫാത്തിമ റിലയെ അനുമോദിച്ചു. ഇമ്പീരിയൽ ഗ്രൂപ് ചെയർമാൻ ബഷീർ, അബ്ദുല്ല മാവള്ളി, റഹീം ചാവശ്ശേരി, സുഹൈൽ ഫൈസി, ഹാരിസ്, ഹനീഫ് കല്ലക്കൻ എന്നിവർ സംബന്ധിച്ചു.

