Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബംഗളൂരു ഇസ്ലാഹി സെന്റർ ഇഫ്താർ മീറ്റ് മാർച്ച് ഒമ്പതിന്
text_fieldsbookmark_border
ബംഗളൂരു: ഇസ്ലാഹി സെന്ററിന്റെ ആഭിമുഖ്യത്തിൽ ഓരോ വർഷവും പതിവായി സംഘടിപ്പിക്കുന്ന ഇഫ്താർ മീറ്റ് വരുന്ന വർഷം മാർച്ച് ഒമ്പതിന് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വൈവിധ്യമാർന്ന വൈജ്ഞാനിക ക്ലാസുകൾ, സമൂഹ നോമ്പുതുറ, വിജ്ഞാന സദസ്സ്, പുസ്തക മേള തുടങ്ങിയ പരിപാടികളാണ് അരങ്ങേറുക. മതസൗഹാർദവും സാമൂഹിക ഐക്യവും ലക്ഷ്യമിട്ടാണ് ഇഫ്താർ മീറ്റുകൾ സംഘടിപ്പിക്കുന്നത്.
വിവിധ സംഘടനകൾക്ക് ഇഫ്താർ മീറ്റുകൾ നേരത്തേ കൂട്ടി നിശ്ചയിക്കാനുള്ള സൗകര്യത്തിനാണ് തീയതി മുൻകൂട്ടി അറിയിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9900001339 എന്ന നമ്പറിൽ ബന്ധപ്പെടാം.
Next Story

