പ്രകോപന പ്രസംഗം; ഐവൻ ഡിസൂസ എം.എൽ.സിക്കെതിരെ കേസെടുത്തു
text_fieldsഐവൻ ഡിസൂസ എം.എൽ.സി
മംഗളൂരു: പ്രകോപന പ്രസംഗം നടത്തിയെന്ന പരാതിയിൽ മുതിർന്ന കോൺഗ്രസ് നേതാവ് ഐവൻ ഡിസൂസ എം.എൽ.സിക്കെതിരെ മംഗളൂരു ബാർകെ പൊലീസ് ചൊവ്വാഴ്ച കേസെടുത്തു.
മുഖ്യമന്ത്രി സിദ്ധരാമയ്യയെ വിചാരണ ചെയ്യാൻ അനുമതി നൽകിയ ഗവർണർക്കെതിരെ തിങ്കളാഴ്ച മംഗളൂരുവിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ റാലിയിലെ പ്രസംഗത്തിനെതിരെയാണ് അഖിലേഷ് എന്നയാൾ പരാതി നൽകിയത്. ഗവർണറെ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രിയുടെ അവസ്ഥ ഓർമിപ്പിച്ചും അടുത്തത് രാജ്ഭവൻ ചലോ മാർച്ച് ആവുമെന്ന് മുന്നറിയിപ്പ് നൽകിയും പ്രകോപനം സൃഷ്ടിച്ചെന്നാണ് പരാതി. ഇതേത്തുടർന്നാണ് പ്രവർത്തകർ ബസിന് കല്ലെറിഞ്ഞത് എന്നും പറഞ്ഞു. ഐവനെതിരെ സ്വമേധയ കേസെടുക്കണമെന്ന് തിങ്കളാഴ്ച ബി.ജെ.പി എം.പിയും എം.എൽ.എമാരും ആവശ്യപ്പെട്ടിരുന്നു.

