Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കനത്ത മഴവരുന്നു; കർണാടകയിൽ ഇന്ന് യെല്ലോ അലർട്ട്
text_fieldsbookmark_border
ബംഗളൂരു: സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ ബംഗളൂരു ഉള്‍പ്പെടെയുള്ള വിവിധ ജില്ലകളില്‍ ബുധനാഴ്ച കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. ബംഗളൂരു അര്‍ബന്‍, ബംഗളൂരു റൂറല്‍, കലബുറഗി, റായ്ചൂര്, യാദ്ഗിര്‍, കൊപ്പാള്‍, ഗദഗ്, ബെളഗാവി, തുമകുരു, ചിക്കബെല്ലാപുര, കോലാര്‍ എന്നീ ജില്ലകളിലാണിത്.
രണ്ടു ദിവസമായി കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായി മഴ പെയ്യുന്നുണ്ട്. ചൊവ്വാഴ്ച രാവിലെ 8.30 വരെ മാണ്ഡ്യ ജില്ലയിലെ പാണ്ഡവപുര, ഹാസന് ജില്ലയിലെ അര്‍ക്കല്‍ഗുഡ്, മൈസൂരു ജില്ലയിലെ കൃഷ്ണരാജനഗര്‍ എന്നിവിടങ്ങളിലാണ് കൂടുതല്‍ മഴ ലഭിച്ചത്.
Next Story

