കൈരളി വെൽഫെയർ അസോ. ഓണാഘോഷം 'ഓണം ഫെസ്റ്റ് 2022'
text_fieldsകൈരളി വെൽഫെയർ അസോസിയേഷന്റെ പതിനെട്ടാമത് വാർഷികവും 'ഓണം ഫെസ്റ്റ് 2022' ഓണാഘോഷവും ഞായറാഴ്ച നടക്കും. കെ.ആർ പുരം ടി.സി പാളയ ഗാർഡൻ സിറ്റി യൂനിവേഴ്സിറ്റിയിൽ നടക്കുന്ന ആഘോഷം രാവിലെ 10ന് മന്ത്രി ബൈരതി ബസവരാജ് ഉദ്ഘാടനം ചെയ്യും.
കേംബ്രിഡ്ജ് ഗ്രൂപ്പ് ചെയർമാൻ ഡി.കെ. മോഹൻ ബാബു, മുൻ കോർപറേറർമാരായ ആൻറണി സ്വാമി, വീരണ്ണ, മലയാളം മിഷൻ കർണാടക സെക്രട്ടറി ടോമി ആലുങ്കൽ, നോർക്ക റൂട്ട്സ് ഓഫിസർ റീസ രഞ്ജിത്, മലയാളം മിഷൻ ഈസ്റ്റ് സോൺ കൺവീനർ കെ. അനൂപ്, സി.ഐ.ടി.യു ഏരിയ സെക്രട്ടറി പി. മുനിരാജ്, കെട്ടിട നിർമാണ തൊഴിലാളി യൂനിയൻ ഏരിയ പ്രസിഡന്റ് സി. രമേശ്, കെ.ആർ പുരം ഹെൽത്ത് ഇൻസ്പെക്ടർ ഡോ. ശ്രീശൈൽ, സാമുഹിക പ്രവർത്തകൻ സതീഷ് നായർ, എയ്മ പ്രസിഡന്റ് ശ്രീലത നമ്പൂതിരി, പി.എം. ഡബ്ലിയു പ്രസിഡന്റ് ശ്രീകുമാർ വെള്ളായണി, സെക്രട്ടറി മോഹൻലാൽ കല്ലറ, എന്നിവർ പങ്കെടുക്കും.
ഉച്ചക്ക് വിഭവസമൃദ്ധമായ ഓണസദ്യയുണ്ടാവുമെന്ന് സംഘാടകർ അറിയിച്ചു. തുടർന്ന് തലശ്ശേരി ഡാഫോഡിൽസ് ഓർക്കസ്ട്രയുടെ ഗാനമേളയും കുട്ടികളുടെ കലാപരിപാടികളും അരങ്ങേറും.

