കലാവേദി വാർഷികാഘോഷം
text_fieldsമാറത്തഹള്ളിയിൽ നടന്ന കലാവേദി വാര്‍ഷികാഘോഷം
നടി തന്വി റാം ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: കലാവേദിയുടെ 56ാമത് വാര്‍ഷികാഘോഷം നടി തന്വി റാം ഉദ്ഘാടനം ചെയ്തു. മാറത്തഹള്ളി കലാഭവനില്‍ നടന്ന പരിപാടിയില്‍ കലാവേദി പ്രസിഡന്റ് ടി. രമേഷ് സ്വാഗതം പറഞ്ഞു.
വൈസ് പ്രസിഡന്റ് ആര്.കെ.എന്‍. പിള്ള, ജനറല്‍ സെക്രട്ടറി കെ.പി. പത്മകുമാര്‍, ട്രഷറർ എ. മധുസൂദനന്, ജോയന്റ് സെക്രട്ടറി കെ. രഞ്ജിത്ത്, ബില്‍ഡിങ് കമ്മിറ്റി ചെയര്മാന് പി.വി.എന്‍. ബാലകൃഷ്ണന് എന്നിവര്‍ പങ്കെടുത്തു. പ്രശസ്ത പിന്നണി ഗായകരായ ജോബി ജോണ്‍, പ്രസീത ചാലക്കുടി എന്നവരുടെ നേതൃത്വത്തില്‍ കണ്ണൂര്‍ അമ്മ മ്യൂസിക് ഗ്രൂപ്പിന്റെ മെഗാ ഓര്‍ക്കസ്ട്ര ഉണ്ടായിരുന്നു.

