Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നിയമസഭ ശീതകാല സമ്മേളനം ഡിസംബർ ഒമ്പതുമുതൽ
text_fieldsbookmark_border
ബംഗളൂരു: കർണാടക നിയമനിർമാണ സഭയുടെയും നിയമ നിർമാണ കൗൺസിലിന്റെയും ശീതകാല സമ്മേളനം ഡിസംബർ ഒമ്പതു മുതൽ 20 വരെ ബെളഗാവി സുവർണ വിധാൻ സൗധയിൽ നടക്കുമെന്ന് സ്പീക്കർ യു.ടി. ഖാദർ, കൗൺസിൽ ചെയർമാൻ ബസവരാജ് ഹൊരട്ടി എന്നിവർ അറിയിച്ചു. കാബിനറ്റ് യോഗത്തിനുശേഷം മുഖ്യമന്ത്രി സിദ്ധരാമയ്യ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നിർവഹിക്കുമെന്നും സ്പീക്കർ കൂട്ടിച്ചേർത്തു. സുവർണ സൗധക്കു മുന്നിൽ സമരം നടത്തുന്നവർക്കായി സൗധക്ക് സമീപം സൗകര്യമൊരുക്കണമെന്നും പ്രതിഷേധങ്ങളെ തടയരുതെന്നും പ്രതിഷേധങ്ങൾക്ക് അവസരമൊരുക്കൽ ജനാധിപത്യത്തിന്റെ സൗന്ദര്യമാണെന്നും അദ്ദേഹം പറഞ്ഞു.
Next Story

