തെക്കിൽ ഫൗണ്ടേഷൻ കർണാടക ആഭ്യന്തര മന്ത്രിയെ ആദരിച്ചു
text_fieldsആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വരയെ തെക്കിൽ ഫൗണ്ടേഷൻ ആദരിച്ചപ്പോൾ
ബംഗളൂരു: സംസ്ഥാന ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വരയെ തെക്കിൽ റൂറൽ ഡെവലപ്മെന്റ് ഫൗണ്ടേഷന്റെയും തെക്കിൽ എജുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും ആഭിമുഖ്യത്തിൽ ആദരിച്ചു. സ്ഥാപക പ്രസിഡന്റ് ടി.എം. ഷാഹിദ് തെക്കിൽ നേതൃത്വം നൽകി. ദക്ഷിണ കന്നഡ ജില്ല കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഹരീഷ് കുമാർ,
മുൻ എം.എൽ.എ ജെ.ആർ.ലോബോ, നടി ഭാവന, വ്യവസായി എ.ജെ. ഷെട്ടി, കാനച്ചൂർ മെഡിക്കൽ കോളജ് പ്രസിഡന്റ് കാനച്ചുരു മോനു, കോൺഗ്രസ് നേതാക്കളായ മിഥുൻ റായ്, ജി.എ. ബാവ, ഡോ. ഇഫ്തിഖർ അലി, സുള്ള്യ നഗർ പഞ്ചായത്ത് അംഗം ഷരീഫ് കാന്തി, സിദ്ദീഖ് കൊക്കോ തുടങ്ങിയവർ പങ്കെടുത്തു.

