കാരുണ്യ ബംഗളൂരു ഭാരവാഹികളെ തെരഞ്ഞെടുത്തു
text_fieldsഎ. ഗോപിനാഥ് (ചെയർമാൻ), കെ. സുരേഷ് (ജനറൽ
സെക്രട്ടറി)
ബംഗളൂരു: ജീവകാരുണ്യ രംഗത്തെ കൂട്ടായ്മയായ കാരുണ്യ ബംഗളൂരുവിന്റെ പുതിയ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. എ. ഗോപിനാഥ് (ചെയർമാൻ), രത്നാകരൻ നമ്പ്യാർ (വൈസ് ചെയർമാൻ), കെ. സുരേഷ് (ജനറൽ സെക്രട്ടറി), കെ.പി. മധുസൂദനൻ (ട്രഷ.) എന്നിവരാണ് പുതിയ ഭാരവാഹികൾ.
കാരുണ്യയുടെ 17 മേഖല കമ്മിറ്റികളെ സജീവമാക്കാനുള്ള പദ്ധതികൾ ഇന്ദിര നഗർ ജീവൻ ഭീമ നഗറിലെ കാരുണ്യ ഹാളിൽ നടന്ന ബോർഡ് യോഗം ചർച്ച ചെയ്തു. നിർധനരായ കൂടുതൽ വിദ്യാർഥികൾക്ക് പഠന സഹായം നൽകാനും ചികിത്സാ സഹായവും മറ്റും വർധിപ്പിക്കാനും തീരുമാനിച്ചു. യോഗത്തിൽ ചെയർമാൻ എ. ഗോപിനാഥ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ. സുരേഷ് സ്വാഗതവും ട്രഷറർ കെ.പി. മധുസൂദനൻ നന്ദിയും പറഞ്ഞു.

