ഹുൻസൂരിൽ കേരള ആർ.ടി.സി ബസ് അപകടത്തിൽപെട്ടു
text_fieldsമൈസൂരു ഹുൻസൂരുവിൽ അപകടത്തിൽപെട്ട കേരള ആർ.ടി.സി ബസ്
ബംഗളൂരു: വടകരയിൽനിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ട കേരള ആർ.ടി.സി ബസ് മൈസൂരുവിലെ ഹുൻസൂരിൽ അപകടത്തിൽപെട്ടു. ദേശീയപാതയിൽ ബുധനാഴ്ച പുലർച്ച 3.30ഓടെയാണ് അപകടം. സുൽത്താൻ ബത്തേരി ഡിപ്പോയിലെ ബസാണിത്. എതിരെ വന്ന വാഹനവുമായി കൂട്ടിയിടിക്കാതിരിക്കാൻ ബസ് വെട്ടിച്ചതോടെ റോഡരികിൽ ട്രാഫിക് പൊലീസിന്റെ സൈൻ ബോർഡിലേക്ക് ബസ് ഇടിച്ചുകയറുകയായിരുന്നു. കോട നിറഞ്ഞ അന്തരീക്ഷമായിരുന്നതിനാൽ റോഡിലെ കാഴ്ച കുറഞ്ഞതാണ് അപകടത്തിനിടയാക്കിയതെന്ന് കരുതുന്നു. അപകടത്തിൽ ബസിന്റെ മുൻവശം തകർന്നു. സംഭവസ്ഥലത്തെത്തിയ പൊലീസ് ബസ് നീക്കിയശേഷം ഗതാഗതം പൂർവസ്ഥിതിയിലാക്കി.

