കേരള സമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റ് വാർഷിക പൊതുയോഗം
text_fieldsകേരള സമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റിെൻറ വാർഷിക പൊതുയോഗത്തിൽ പ്രസിഡൻറ് പ്രമോദ് വരപ്രത്ത് സംസാരിക്കുന്നു
ബംഗളൂരു: കേരള സമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റിെൻറ വാർഷിക പൊതുയോഗം കെങ്കേരി സാറ്റലൈറ്റ് ടൗണിലുള്ള ഭാനു സ്കൂളിൽ നടന്നു. പ്രസിഡൻറ് പ്രമോദ് വരപ്രത്ത് അധ്യക്ഷത വഹിച്ചു. ജോ.സെക്രട്ടറി എൻ.പി. പ്രവീൺ വാർഷിക റിപ്പോർട്ടും ട്രഷറർ ഇ. ശിവദാസ് കണക്കും അവതരിപ്പിച്ചു.
കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയയുടെ 11ാം വാർഷികത്തിൽ 11 കി.മീ. ഓടി റെക്കോഡ് സൃഷ്ടിച്ച സമാജം അംഗം പ്രദീപ് കുമാറിനെ യോഗത്തിൽ ആദരിച്ചു. റിട്ട. സി.ആർ.പി.എഫ് ഐ.ജിയും സമാജം അംഗവുമായ എം.എസ്. ബാലകേശവൻ അനുമോദന പ്രസംഗം നടത്തിഇരുപത്തൊന്നംഗ പ്രവർത്തക സമിതിയെ തെരഞ്ഞെടുത്തു.

