Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കേരള സമാജം ഐ.എ.എസ് അക്കാദമി: പരിശീലനം 28 മുതൽ
text_fieldsbookmark_border
ബംഗളൂരു: ബാംഗ്ലൂർ കേരള സമാജം ഐ.എ.എസ് അക്കാദമിയിൽ 2025ലെ സിവിൽ സർവിസ് പരീക്ഷക്കുള്ള പരിശീലനം ഏപ്രിൽ 28നും മേയ് അഞ്ചിനും ഇന്ദിരാ നഗർ കൈരളീ നികേതൻ എജുക്കേഷൻ ട്രസ്റ്റിൽ മാർഗനിർദേശക ക്ലാസുകളോടെ ആരംഭിക്കും. കസ്റ്റംസ് അഡീഷനൽ കമീഷണർ പി. ഗോപകുമാർ നേതൃത്വം നൽകും. സിവിൽ സർവിസ് ഉദ്യോഗസ്ഥരടങ്ങുന്ന വിദഗ്ധ സമിതിയാണ് പരിശീലനം നൽകുക. 15 മാസം നീളുന്ന പരിശീലനത്തിൽ ദിവസേന ഓൺലൈൻ ക്ലാസുകളും ഓഫ് ലൈൻ പരീക്ഷകളും ഉണ്ടാകും.
പങ്കെടുക്കാനാഗ്രഹിക്കുന്നവർ 8431414491 നമ്പറിൽ ബന്ധപ്പെടണമെന്ന് കേരള സമാജം ജനറൽ സെക്രട്ടറി റജികുമാർ അറിയിച്ചു.
Next Story

