കേരളസമാജം പുതുവത്സരാഘോഷം
text_fieldsബാംഗ്ലൂർ കേരളസമാജം വനിത വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പുതുവത്സരാഘോഷം എൻ.എ. ഹാരിസ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: ബാംഗ്ലൂർ കേരളസമാജം വനിത വിഭാഗത്തിന്റെ നേതൃത്വത്തിൽ പുതുവത്സരാഘോഷം സംഘടിപ്പിച്ചു. ഇന്ദിരാനഗർ കൈരളി നികേതൻ ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷങ്ങൾ ശാന്തിനഗർ എം.എൽ.എ എൻ.എ. ഹാരിസ് ഉദ്ഘാടനം ചെയ്തു.
വനിത വിഭാഗം ചെയർപേഴ്സൻ കെ. റോസി അധ്യക്ഷത വഹിച്ചു. കേരള സമാജം ജനറൽ സെക്രട്ടറി റജി കുമാർ, ട്രഷറർ പി.വി.എൻ. ബാലകൃഷ്ണൻ, ജോ. സെക്രട്ടറി ഒ.കെ. അനിൽ കുമാർ, അസി. സെക്രട്ടറി വി. മുരളീധരൻ, വനിത വിഭാഗം കൺവീനർ ലൈല രാമചന്ദ്രൻ, വൈസ് ചെയർപേഴ്സൻ സുധ വിനേഷ്, പ്രോഗ്രാം കൺവീനർ രമ്യ ഹരികുമാർ, ജോയന്റ് കൺവീനർ ഷൈമ രമേഷ് തുടങ്ങിയവർ സംബന്ധിച്ചു.
കേരള സമാജം സംഘടിപ്പിച്ച യുവജനോത്സവത്തിൽ വിജയികളായവർക്കുള്ള സമ്മാന വിതരണവും ചടങ്ങിൽ നടന്നു. കേരള സമാജം കുടുംബാംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികൾ, ഗായകരായ ലിജീഷ്, വേലു ഹരിദാസ്, ഗായത്രി എന്നിവരുടെ ഗാനമേളയും നടന്നു.

