കേരള സമാജം പീനിയ ഓണാഘോഷം ഇന്ന്
text_fieldsബംഗളൂരു: കേരള സമാജം പീനിയ സോണിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഓണാഘോഷം 'പൊന്നോണ സംഗമം' ഞായറാഴ്ച നടക്കും. നാഗസാന്ദ്ര സെന്റ് പോൾസ് കോളജിൽ നടക്കുന്ന ആഘോഷത്തിന് രാവിലെ 9.30ന് തുടക്കമാകും.
ഉച്ചക്ക് നടക്കുന്ന പൊതുസമ്മേളനം കേരള ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. കർണാടക ഉന്നതവിദ്യാഭ്യാസ- ഐ.ടി -ബി.ടി മന്ത്രി ഡോ. അശ്വത് നാരായൺ മുഖ്യാതിഥിയാവും. പീനിയ സോൺ ചെയർമാൻ പി.പി. ജോസ് അധ്യക്ഷത വഹിക്കും. മുനിരാജ് എം.എൽ.എ പങ്കെടുക്കും.
നിഖിൽ രാജ്, അഞ്ജു ജോസഫ് എന്നിവർ നയിക്കുന്ന ഗാനമേള, ജോബി പാല നയിക്കുന്ന കോമഡി ഷോ എന്നിവയുണ്ടാകുമെന്ന് കൺവീനർ ബി.വി. രമേഷ് അറിയിച്ചു. ഫോൺ: 8660763655, 93802 01716.

