കേരള സമാജം കായികമേള
text_fieldsകേരള സമാജം കായികമേള ജനറൽ സെക്രട്ടറി റജികുമാർ ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: ബാംഗ്ലൂർ കേരള സമാജം സംഘടിപ്പിക്കുന്ന ഓണാഘോഷ പരമ്പരയുടെ തുടക്കം കുറിച്ചുകൊണ്ടുള്ള കായികമേള ഈസ്റ്റ് സോണിന്റെ നേതൃത്വത്തിൽ നടന്നു.
കല്യാൺ നഗർ കച്ചക്കരണഹള്ളി ഇസ്കോൺ ടെംപിൾ ഗ്രൗണ്ടിൽ നടന്ന കായികമേള ജനറൽ സെക്രട്ടറി റജികുമാർ ഉദ്ഘാടനം ചെയ്തു. സോൺ ചെയർമാൻ ജി. വിനു അധ്യക്ഷതവഹിച്ചു. ഡോ. നാരായണ പ്രസാദ്, ഡോ. മായ എന്നിവർ വിശിഷ്ടാതിഥികളായി. സോൺ കൺവീനർ രാജീവ്, ഓണാഘോഷ കമ്മിറ്റി കൺവീനർ സലിംകുമാർ, സ്പോർട്സ് കൺവീനർ സുജിത്, വനിത വിഭാഗം ചെയർപേഴ്സൺ അനു അനിൽ, പി.കെ. രഘു, വിനോദൻ, വിവേക്, ടി.ടി. രഘു, രജീഷ് തുടങ്ങിയവർ നേതൃത്വം നൽകി. ഓട്ടമത്സരം, ഷോട്ട് പുട്ട്, വടംവലി, കസേരകളി, മിഠായി പെറുക്കൽ തുടങ്ങി വിവിധ മത്സരങ്ങൾ നടന്നു.
കേരള സമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണൻ, ട്രഷറർ പി.വി.എൻ. ബാലകൃഷ്ണൻ, അസി. സെക്രട്ടറി വി. മുരളീധരൻ, വി.എൽ. ജോസഫ്, കെ.എൻ.ഇ ട്രസ്റ്റ് പ്രസിഡന്റ് സി. ഗോപിനാഥൻ, ട്രഷറർ ജി. ഹരികുമാർ, സജി പുലിക്കോട്ടിൽ, ജെയ്സൺ ലൂക്കോസ്, ദിവ്യ മുരളി, രമ്യ ഹരികുമാർ തുടങ്ങിയവർ സംബന്ധിച്ചു.

