കേരളസമാജം പ്രശ്നോത്തരി മത്സരം
text_fieldsബംഗളൂരു മലയാളികൾക്കായി കുന്ദലഹള്ളി കേരളസമാജം നടത്തിയ പ്രശ്നോത്തരി മത്സരം
ബംഗളൂരു: ബംഗളൂരു മലയാളികൾക്കായി കുന്ദലഹള്ളി കേരളസമാജം നടത്തിയ അഞ്ചാമത് പ്രശ്നോത്തരി മത്സരം സമാപിച്ചു.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന മലയാളികൾ പങ്കെടുത്തു. അഭിലാഷ്, പ്രീതി എന്നിവർ ഒന്നാം സമ്മാനവും അനുപമ, സ്മിത എന്നിവർ രണ്ടാം സമ്മാനവും നേടി. അനൂപ്-സനീഷ് മൂന്നാംസമ്മാനം കരസ്ഥമാക്കി.
വിജയികൾക്ക് റോഷൻ എന്റർപ്രൈസസ് ഏർപ്പെടുത്തിയ സമ്മാനത്തുകയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. ആറാമത് കെ.വി.ജി നമ്പ്യാർ സ്മാരക കവിതാരചന മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനവും നൽകി. കരകൗശലവസ്തുക്കളുടെ പ്രദർശനവും വില്പനയും നടത്തി. പരിപാടി അവതരിപ്പിച്ച രാജേഷ് കരിമ്പിലിനെ ആദരിച്ചു.
കവിതക്ക് ഒന്നാം സമ്മാനം നേടിയ രമ പിഷാരടി സംസാരിച്ചു. സമാജം പ്രസിഡന്റ് മുരളി മണി, ജനറൽ സെക്രട്ടറി രജിത്ത് ചേനാരത്ത് എന്നിവർ നേതൃത്വം നൽകി.

