കെ.എം.സി.സി പ്രവര്‍ത്തനങ്ങള്‍ അഭിമാനകരം -ഹൈബി ഈഡന്
text_fieldsബംഗളൂരു: കേരള മുസ്ലിം കള്‍ചറല്‍ സെന്ററിന്റെ നേതൃത്വത്തില്‍ നടക്കുന്ന ജീവകാരുണ്യ സേവനപ്രവര്‍ത്തനങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവിക്കുന്ന മലയാളിസമൂഹത്തിന് അഭിമാനമാണെന്ന് ഹൈബി ഈഡന് എം.പി.
ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റിയില്‍ സംഘടിപ്പിച്ച ‘കപ്പ്ള്‍സ് റീ യൂനിയന്‍’ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബംഗളൂരുവില്‍ ഓള് ഇന്ത്യ കെ.എം.സി.സിയുടെ പ്രവര്‍ത്തനങ്ങളും ശ്ലാഘനീയമാണ്. വര്‍ഷാവര്‍ഷം സമൂഹ വിവാഹങ്ങളിലൂടെ നൂറുകണക്കിന് കുടുംബങ്ങളുടെ സ്വപ്നങ്ങള്‍ക്കാണ് ചിറകുനല്കുന്നത്.
വിവാഹം ചെയ്തുവിടുക മാത്രമല്ല, അതിനു ശേഷമുള്ള ആ കുടുംബത്തിന്റെ സൗഖ്യവും സന്തോഷവും എ.ഐ.കെ.എം.സി.സി ഉത്തരവാദിത്തമായി കാണുന്നതിന്റെ സാക്ഷ്യമാണ് ഈ സംഗമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എ.ഐ.കെ.എം.സി.സി ബംഗളൂരു പ്രസിഡന്റ് ടി. ഉസ്മാന് അധ്യക്ഷത വഹിച്ചു. വില്സന് ഗാര്ഡന് സ്റ്റേഷന് ഓഫിസര്‍ ഫാറൂഖ് പാഷ, ഡോ. സഈദ് എ. ജവാസ്, റഷീദ് മൗലവി, അബ്ദുല്ല മാവള്ളി, മുനീര്‍ ഹെബ്ബാള്‍, സിദ്ദീഖ് തങ്ങള്‍, നാസര്‍ നീലസാന്ദ്ര, യൂസുഫ് ഹാജി എന്നിവർ സംബന്ധിച്ചു. എം.കെ. നൗഷാദ് സ്വാഗതവും ടി.സി. മുനീര്‍ നന്ദിയും പറഞ്ഞു.

