കെ.എൻ.എസ്.എസ് കുടുംബ സംഗമം 17ന്
text_fieldsബംഗളൂരു: കെ.എൻ.എസ്.എസ് ജക്കൂർ കരയോഗം വാർഷിക കുടുംബ സംഗമവും ഓണാഘോഷവും സംഘടിപ്പിക്കുന്നു. നവംബർ 17ന് രാവിലെ 9.30ന് യെലഹങ്ക സാറ്റലൈറ്റ് ടൗണിലുള്ള ഡോ. ബി.ആർ അംബേദ്കർ ഭവനിൽ ആരംഭിക്കുന്ന ആഘോഷങ്ങളിൽ അംഗങ്ങളുടെ വിവിധ കലാപരിപാടികൾ, നർത്തകൻ ശ്യാം മോഹൻ അവതരിപ്പിക്കുന്ന ക്ലാസിക്കൽ ഡാൻസ്, വടകര വരദ അവതരിപ്പിക്കുന്ന അമ്മ മഴക്കാറ് നാടകം എന്നിവ നടക്കും.
കരയോഗം പ്രസിഡന്റ് ശ്രീഹരിയുടെ അധ്യക്ഷതയിൽ ചേരുന്ന സാംസ്കാരിക സമ്മേളനത്തിൽ ചെയർമാൻ രാമചന്ദ്രൻ പാലേരി, ജനറൽ സെക്രട്ടറി ആർ. മനോഹര കുറുപ്പ്, ട്രഷറർ മുരളീധർ നായർ എന്നിവർ പങ്കെടുക്കും. കർണാടക റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഢ, എം.എൽ.എ എസ്.ആർ വിശ്വനാഥ് എന്നിവർ മുഖ്യാതിഥികളാവും. മികച്ച വിദ്യാർഥികൾക്കുള്ള മെറിറ്റ് അവാർഡ് വിതരണം, ഇന്റർ കരയോഗം പൂക്കള മത്സര വിജയികൾക്കുള്ള സമ്മാന ദാനം എന്നിവ നടക്കുമെന്ന് സെക്രട്ടറി മഹേഷ് കുമാർ അറിയിച്ചു.

