കെ.എൻ.എസ്.എസ് മൈസൂരു വാർഷിക കുടുംബസംഗമം
text_fieldsകെ.എൻ.എസ്.എസ് മൈസൂരു കരയോഗം വാർഷിക കുടുംബസംഗമം
ബംഗളൂരു: കർണാടക നായർ സർവിസ് സൊസൈറ്റി മൈസൂരു കരയോഗം വാർഷിക കുടുംബസംഗമം സംഘടിപ്പിച്ചു. മൈസൂരു ജോഡി ഡബ്ൾ റോഡിലെ ചിക്കമ്മനികേതന കൺവെൻഷൻ സെന്ററിൽ രാവിലെ ഒമ്പതു മുതൽ ആരംഭിച്ച കുടുംബ സംഗമത്തിൽ അംഗങ്ങളുടെ കലാപരിപാടികൾ, പൂക്കള മത്സരം, സദ്യ എന്നിവ ഒരുക്കി. കരയോഗം പ്രസിഡന്റ് കെ. ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സാംസ്കാരിക സമ്മേളനത്തിൽ മുൻ എം.എൽ.എ എം.കെ. സോമശേഖർ മുഖ്യാതിഥിയായി. ചെയർമാൻ ആർ. മനോഹര കുറുപ്പ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ടി.വി. നാരായണൻ, ട്രഷറർ എൻ. വിജയകുമാർ, വൈസ് ചെയർമാൻ ജി. മോഹൻ കുമാർ, ജോ. ജനറൽ സെക്രട്ടറി എസ്. ഹരീഷ് കുമാർ, മുൻ ചെയർമാൻ രാമചന്ദ്രൻ പാലേരി, സെക്രട്ടറി കെ. മുരളീധര മേനോൻ എന്നിവർ പങ്കെടുത്തു. കരയോഗം അംഗങ്ങളായ എം. ബാലകൃഷ്ണൻ, എ. പരമേശ്വരൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

