സർജാപുര കരയോഗം കുടുംബസംഗമം ഡിസംബർ ഒന്നിന്
text_fieldsബംഗളൂരു : കെ.എൻ.എസ്.എസ് സർജാപുര കരയോഗം വാർഷിക കുടുംബസംഗമം ‘സർഗോത്സവം-2024’ ഡിസംബർ ഒന്നിന് സർജാപുര റോഡിലെ കൊടത്തി ഗേറ്റിലുള്ള സംസ്കൃതി കൺവെൻഷൻ സെന്ററിൽ രാവിലെ ഒമ്പത് മണി മുതൽ നടക്കും. കരയോഗം പ്രസിഡന്റ് രവീന്ദ്രൻ നായർ അധ്യക്ഷതവഹിക്കുന്ന യോഗം ചെയർമാൻ ആർ. മനോഹരക്കുറുപ്പ് ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി ടി.വി. നാരായണൻ, ട്രഷറർ എൻ. വിജയകുമാർ, മറ്റു ഭാരവാഹികൾ, ബോർഡ് ഡയറക്ടർമാർ, കരയോഗം പ്രതിനിധികൾ, മഹിള പ്രതിനിധികൾ, മറ്റു വിശിഷ്ട വ്യക്തികൾ തുടങ്ങിയവർ പങ്കെടുക്കും. കുടുംബാംഗങ്ങളുടെ കലാപരിപാടികളും ഐഡിയ സ്റ്റാർ സിംഗർ താരം ശ്രീനാഥ്, അദിതി നായർ, അനന്യ നായർ തുടങ്ങിയവർ നയിക്കുന്ന ഗാനമേളയും വിഭവ സമൃദ്ധമായ സദ്യയും ഉണ്ടാവും.
പരിപാടിയുടെ ഭാഗമായി മണിപ്പാൽ ഹോസ്പിറ്റലുമായി സഹകരിച്ച് കുടുംബാംഗങ്ങൾക്കുള്ള ആരോഗ്യ സുരക്ഷ പാക്കേജുകളുടെ ഉദ്ഘാടനവും നടക്കും. വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയ കരയോഗം കുടുംബാംഗങ്ങളെ ആദരിക്കുന്ന ചടങ്ങുമുണ്ടാകും.

