കെ.എൻ.എസ്.എസ് മഹിള കൺവെൻഷൻ ഏഴിന്
text_fieldsബംഗളൂരു: കെ.എൻ.എസ്.എസ് മഹിള കോർ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹിള കൺവെൻഷൻ സംഘടിപ്പിക്കും. ഞായറാഴ്ച യെലെഹങ്ക സാറ്റലൈറ്റ് ടൗൺ ഡോ. ബി.ആർ. അംബേദ്കർ ഭവനിൽ രാവിലെ 9.30ന് ആരംഭിക്കുന്ന കൺവെൻഷൻ ചെയർമാൻ രാമചന്ദ്രൻ പാലേരി ഉദ്ഘാടനം ചെയ്യും. കോർ കമ്മിറ്റി കൺവീനർ രാജലക്ഷ്മി നായർ അധ്യക്ഷതവഹിക്കും. സാംസ്കാരിക സമ്മേളനത്തിൽ എസ്.ആർ. വിശ്വനാഥ് എം.എൽ.എ മുഖ്യാതിഥിയാവും. സിനിമതാരം സോനാ നായർ, വാണിശ്രീ വിശ്വനാഥ് എന്നിവർ അതിഥികളായിരിക്കും.
ജനറൽ സെക്രട്ടറി ആർ. മനോഹരക്കുറുപ്പ്, ട്രഷറർ മുരളീധർ നായർ, കോർ കമ്മിറ്റി ജോ കൺവീനർ ശാന്ത മനോഹർ, രമ മോഹൻ എന്നിവർ പങ്കെടുക്കും. കലാപരിപാടികൾ അരങ്ങേറും. ഫോൺ: 7259323158.

