‘ഫാഷിസ്റ്റ് പരാജയം ഉറപ്പാക്കാൻ മുസ്ലിം ലീഗ് രംഗത്തിറങ്ങും’
text_fieldsമുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ പങ്കെടുക്കാൻ ബംഗളൂരുവിലെത്തിയ ദേശീയ സെക്രട്ടറി കുഞ്ഞാലിക്കുട്ടിക്ക്ക ർണാടക മുസ്ലിം ലീഗ് ഓഫിസിൽ നൽകിയ സ്വീകരണം
ബംഗളൂരു: കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ഫാഷിസ്റ്റ് ശക്തികളുടെ പരാജയം ഉറപ്പാക്കാനും കോൺഗ്രസിന്റെ വിജയം സുനിശ്ചിതമാക്കാനും മുസ്ലിം ലീഗ് കർണാടകത്തിൽ ശക്തമായ പ്രചാരണം നടത്തുമെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കർണാടക മുസ്ലിം ലീഗ് ഓഫിസിൽ നടന്ന സംസ്ഥാന നേതൃ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് വിദ്വേഷ രാഷ്ട്രീയം ഫാഷിസ്റ്റ് ശക്തികൾ അടിച്ചേൽപിക്കുമ്പോൾ നടക്കുന്ന കർണാടക തെരഞ്ഞെടുപ്പിൽ മതേതര ഭരണം തിരിച്ചുകൊണ്ടുവരേണ്ടത് എല്ലാ മതേതര വിശ്വസികളുടെയും കർത്തവ്യമാണ്. അഭിപ്രായ ഭിന്നതകൾ മാറ്റിവെച്ച് എല്ലാ മതേതര കക്ഷികളും കോൺഗ്രസിന്ന് പിന്തുണ നൽകേണ്ട സാഹചര്യമാണുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാന പ്രസിഡന്റ് എൻ. ജാവിദുല്ല അധ്യക്ഷത വഹിച്ചു. എം.കെ. നൗഷാദ്, സി.പി. സദക്കത്തുല്ല, മഹബൂഗ് ബെയ്ഗ്, റിയാസ്, ദസ്തഗീർ ബെയ്ഗ്, മുസ്തഫ എന്നിവർ സംബന്ധിച്ചു.

