കുഞ്ഞാലിക്കുട്ടി നാളെ ബംഗളൂരുവിൽ
text_fieldsബംഗളുരു: മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി തിങ്കളാഴ്ച ബംഗളൂരുവിലെത്തും.കർണാടക സംസ്ഥാന മുസ്ലിം ലീഗ് നേതൃയോഗത്തിലും യു.ഡി.എഫ് കർണാടക ലീഡേഴ്സ് മീറ്റിലും പങ്കെടുക്കും. ഹോട്ടൽ ജിയോയിൽ വൈകീട്ട് മൂന്നിനാണ് യു.ഡി.എഫ് കർണാടക ലീഡേഴ്സ് മീറ്റ്.
നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും ആശുപത്രിയിൽ സന്ദർശിക്കും.കർണാടകത്തിൽ യു.ഡി.എഫ് തലത്തിൽ കോൺഗ്രസ് സ്ഥാനാർഥികളുടെ വിജയത്തിനായുള്ള പ്രചാരണ പ്രവർത്തനങ്ങൾ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും.
കർണാടകയിൽ കോൺഗ്രസ് സ്ഥാനാർഥികളുടെ വിജയത്തിന് കർണാടക മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ നടത്തുന്ന പ്രചാരണ പ്രവർത്തനങ്ങളുടെ അവലോകനവും കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യത്തിൽ നടക്കും.

