കെ.വി.ജി നമ്പ്യാർ സ്മാരക കവിതമത്സരം
text_fieldsബംഗളൂരു: കുന്ദലഹള്ളി സമാജം സ്ഥാപക പ്രസിഡന്റായിരുന്ന കെ.വി.ജി നമ്പ്യാരുടെ സ്മരണാർഥം കുന്ദലഹള്ളി കേരള സമാജം സംഘടിപ്പിക്കുന്ന എട്ടാമത് മലയാള കവിതരചന മത്സരത്തിലേക്ക് ബംഗളൂരു മലയാളികളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു.
‘അച്ഛൻ’ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് കവിതകൾ രചിക്കേണ്ടത്. 12 വരികളിൽ കുറയാത്ത (എന്നാൽ രണ്ടു പുറത്തിൽ കവിയാത്ത) രചന പി.ഡി.എഫ് രൂപത്തിൽ നവംബർ 30നകം സമർപ്പിക്കണം. ഡിസംബർ 15നാവും ഫലപ്രഖ്യാപനം.
മത്സരാർഥിയുടെ പേരും ബംഗളൂരുവിലെ മേൽവിലാസവും ഇ-മെയിലിൽ പ്രത്യേകമായി നൽകണം.
അപേക്ഷകൾ സമർപ്പിക്കാനും മറ്റു നിബന്ധനകൾ അറിയാനുമായി 9886799766 / 9845557756 എന്ന നമ്പറുകളിൽ ബന്ധപ്പെടണമെന്ന് പ്രസിഡന്റ് രജിത്ത് ചേനാരത്ത് അറിയിച്ചു.

