മാർത്തോമാ സഭ കൺവെൻഷൻ ഇന്നു മുതൽ
text_fieldsബംഗളൂരു: മലങ്കര മാർത്തോമാ സുറിയാനി സഭയുടെ ബാംഗ്ലൂർ മാർത്തോമാ സെന്റർ കൺവെൻഷന് വ്യാഴാഴ്ച തുടക്കമാവും. നാലു ദിവസങ്ങളിലായി സഭയുടെ ബംഗളൂരു സെന്ററിലുള്ള വിവിധ ഇടവകകളിലായാണ് കൺവെൻഷൻ. വ്യാഴാഴ്ച വൈകീട്ട് 6.30ന് ഹെബ്ബാൾ ജെറുസലേം മാർത്തോമാ പള്ളിയിൽ പ്രാരംഭ യോഗത്തോടെ കൺവെൻഷന് തുടക്കം കുറിക്കും. സഭയുടെ ചെന്നൈ-ബാംഗ്ലൂർ ഭദ്രാസന അധ്യക്ഷൻ ഡോ. ഗ്രീഗോറിയോസ് മാർ സ്തെഫാനോസ് എപ്പിസ്കോപ്പ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. മാർത്തോമാ സഭയുടെ കുന്നംകുളം ദീനബന്ധു മിഷൻ ഡയറക്ടർ റവ. ഷായിമോൻ ഈലിയാസ് കൺവെൻഷൻ യോഗങ്ങളിൽ മുഖ്യപ്രഭാഷണം നിർവഹിക്കും. ഹെബ്ബാൽ ഇടവക ഗായകസംഘം ആദ്യ ദിവസം ഗാനശുശ്രുഷ നടത്തും.
