കേരള സമാജം ശിശുദിനാഘോഷം നടത്തി
text_fieldsകേരളസമാജം കന്റോൺമെന്റ് സോൺ വനിത വിഭാഗം നടത്തിയ ശിശുദിനാഘോഷം
ബംഗളൂരു: കേരള സമാജം കന്റോൺമെന്റ് സോൺ വനിത വിഭാഗം കാവേരി നഗറിലുള്ള സമാജം ഓഫിസിൽ ശിശുദിനാഘോഷം നടത്തി. വനിത വിഭാഗം ചെയർപേഴ്സൻ ദിവ്യ മുരളി അധ്യക്ഷത വഹിച്ചു. മോട്ടിവേഷൻ ട്രെയിനർ ഗിരീഷ് പണിക്കർ മുഖ്യ പ്രഭാഷണം നടത്തി. കേരള സമാജം ജനറൽ സെക്രട്ടറി റജികുമാർ, സോൺ കൺവീനർ ഹരികുമാർ, ശശിധരൻ, മുരളീധരൻ എന്നിവർ ആശംസകൾ നേർന്നു. വനിത വിഭാഗം കൺവീനർ ലൈല രാമചന്ദ്രൻ, വനിത വിഭാഗം സോൺ വൈസ് ചെയർപേഴ്സൻ രമ്യ ഹരികുമാർ, കൺവീനർ ഷീന ഫിലിപ്, രമ രവി, റാണി മധു, ഷൈല ഡേവിഡ് എന്നിവർ നേതൃത്വം നൽകി. കുട്ടികളുടെ കലാപരിപാടികൾ നടന്നു.

