മാലദ്വീപ് പൗരൻ മരിച്ച നിലയിൽ
text_fieldsRepresentation Image
ബംഗളൂരു: ആർ.ടി നഗറിലെ സ്വകാര്യ ഹോട്ടലിൽ മാലദ്വീപ് പൗരനെ മരിച്ച നിലയിൽ കണ്ടെത്തി. ഹസൻ സുഹൈലാണ് (43) മരിച്ചത്. ഹൃദയാഘാതമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.ഈ മാസം 10നാണ് സുഹൈൽ ഇന്ത്യയിൽ എത്തിയത്. ഹോട്ടൽ ബുക്ക് ചെയ്തപ്പോൾ ബുധനാഴ്ച ചെക്ക് ഔട്ട് ചെയ്യുമെന്നായിരുന്നു ജീവനക്കാരെ അറിയിച്ചത്. എന്നാൽ, വ്യാഴാഴ്ച വൈകീട്ടും പുറത്തിറങ്ങാത്തതിൽ സംശയം തോന്നിയ ജീവനക്കാർ പൊലീസിൽ അറിയിക്കുകയായിരുന്നു. അബോധാവസ്ഥയിൽ കണ്ടെത്തിയ സുഹൈലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നു. സംഭവം ആർ.ടി നഗർ പൊലീസ് മാലദ്വീപ് ഹൈകമീഷണറെയും ഇമിഗ്രേഷൻ ഓഫിസിനെയും അറിയിച്ചു.

