മാസാന്ത പാലിയേറ്റിവ് കൺവെൻഷൻ
text_fieldsഎ.ഐ.കെ.എം.സി.സി എസ്.ടി.സി.എച്ച് മാസാന്ത പാലിയേറ്റിവ് കൺവെൻഷൻ ജനറൽ സെക്രട്ടറി എം.കെ. നൗഷാദ് ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: എ.ഐ.കെ.എം.സി.സി എസ്.ടി.സി.എച്ച് മാസാന്ത പാലിയേറ്റിവ് കൺവെൻഷനും ശിഹാബ് തങ്ങൾ, ഉമർ ബാഫഖി തങ്ങൾ, സാലിഹ് കോയ്യോട് അനുസ്മരണവും ബാംഗ്ലൂർ ശിഹാബ് തങ്ങൾ സെന്ററിൽ നടത്തി. ബംഗളൂരു കമ്മിറ്റി പ്രസിഡന്റ് ടി.
ഉസ്മാൻ അധ്യക്ഷത നിർവഹിച്ചു. ജനറൽ സെക്രട്ടറി എം.കെ. നൗഷാദ് ഉദ്ഘാടനവും അനുസ്മരണ പ്രഭാഷണവും നടത്തി. ബംഗളൂരു സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുത്ത മുസ്തഫ ടാനറി റോഡിനെ ആദരിച്ചു. മുനീർ, ബഷീർ, റിയാസ്, സലീം എന്നിവർ സംസാരിച്ചു. സെൻട്രൽ കമ്മിറ്റി സെക്രട്ടറി റഹീം ചാവശ്ശേരി സ്വാഗതവും അബ്ദുല്ല മാവള്ളി നന്ദിയും പറഞ്ഞു.

