പർപ്പിൾ ലൈനിൽ ഇന്ന് മെട്രോ സർവിസ് തടസ്സപ്പെടും
text_fieldsബംഗളൂരു: നമ്മ മെട്രോ പർപ്പിൾ ലൈനിൽ മൂന്നു ഭാഗങ്ങളിൽ ഞായറാഴ്ച മെട്രോ സർവിസ് തടസ്സപ്പെടുമെന്ന് ബി.എം.ആർ.സി.എൽ അറിയിച്ചു. കെ.ആർ പുര- ബൈയപ്പനഹള്ളി, കെങ്കേരി-ചല്ലഘട്ട പാതകളിലെ പ്രവൃത്തിയെ തുടർന്നാണ് നിയന്ത്രണം. രാവിലെ ഏഴിനും ഉച്ചക്ക് ഒന്നിനുമിടയിൽ മൈസൂരു റോഡ്- കെങ്കേരി, ബൈയപ്പനഹള്ളി- സ്വാമി വിവേകാനന്ദ റോഡ്, വൈറ്റ്ഫീൽഡ് (കടുഗോഡി)-കെ.ആർ പുര മെട്രോ സ്റ്റേഷനുകൾക്കിടയിലാണ് സർവിസുകൾ തടസ്സപ്പെടുക.
രാവിലെ ഏഴു മുതൽ ഉച്ചക്ക് ഒന്നുവരെ, പർപ്പിൾ ലൈനിലെ സ്വാമി വിവേകാനന്ദ റോഡിനും മൈസൂർ റോഡ് മെട്രോ സ്റ്റേഷനുകൾക്കുമിടയിൽ മാത്രമേ ട്രെയിൻ സർവിസുകളുണ്ടാകൂ. ഉച്ച ഒന്നിനുശേഷം ബൈയപ്പനഹള്ളിയിൽനിന്ന് കെങ്കേരി മെട്രോ സ്റ്റേഷനുകളിലേക്കും കെ.ആർ പുരയിൽ നിന്ന് വൈറ്റ്ഫീൽഡ് (കടുഗോഡി) മെട്രോ സ്റ്റേഷനുകളിലേക്കും പതിവുപോലെ രാത്രി 11 വരെയും ട്രെയിൻ സർവിസുകൾ ലഭ്യമാകും. ഗ്രീൻ ലൈനിൽ മാറ്റങ്ങളൊന്നും ഉണ്ടാകില്ലെന്ന് ബി.എം.ആർ.സി.എൽ അറിയിച്ചു. ഫോൺ: 7022531677.

