മീലാദ് സമാപന സമ്മേളനം ഇന്ന്
text_fieldsബംഗളൂരു: എസ്.എം.എയുടെ കീഴിലെ പള്ളികളിലും മദ്റസകളിലും സംഘടിപ്പിച്ച പ്രവാചക പ്രകീർത്തനങ്ങളുടെ സമാപനം ശനിയാഴ്ച നടക്കും. രാത്രി ഒമ്പതിന് ശിവാജി നഗർ മില്ലേഴ്സ് റോഡിലെ ഖാദിരിയ്യ മസ്ജിദ് ഖുദ്ദുസ് സാഹിബ് മൈതാനിയിൽ നടക്കുന്ന പരിപാടിയിൽ ഇബ്രാഹിം ബാഫക്കി തങ്ങൾ പ്രാർഥനക്ക് നേതൃത്വം നൽകും. മുൻ കേന്ദ്ര മന്ത്രിയും ബാംഗ്ലൂർ ജില്ല സംയുക്ത മഹല്ല് ജമാഅത്ത് പ്രസിഡന്റുമായ സി.എം. ഇബ്രാഹിം ഉദ്ഘാടനം ചെയ്യും. പേരോട് അബ്ദുറഹിമാൻ സഖാഫി മുഖ്യപ്രഭാഷണം നടത്തും. കഴിഞ്ഞ വർഷം സുന്നി വിദ്യാഭ്യാസ ബോർഡ് നടത്തിയ പൊതുപരീക്ഷയിൽ ബംഗളൂരു ജില്ലയിൽ മികച്ച നേട്ടം കൊയ്ത വിദ്യാർഥികൾക്കും അധ്യാപകർക്കും എസ്.എസ്. കാദർ ഹാജി മെമ്മോറിയൽ അവാർഡ് നൽകും.
