നബിദിന റാലിയും മീലാദ് സംഗമവും
text_fieldsആർ.സി പുരം ഖുവ്വത്തുൽ ഇസ്ലാം മദ്റസ കമ്മിറ്റി സംഘടിപ്പിച്ച മീലാദ് റാലി
ബംഗളൂരു: ആർ.സി പുരം ഖുവ്വത്തുൽ ഇസ്ലാം മദ്റസ -മസ്ജിദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘മെഹ്ഫിലെ മദീന’ എന്ന തലക്കെട്ടിൽ നബിദിന റാലിയും മീലാദ് സംഗമവും നടത്തി. മഹല്ല് സെക്രട്ടറി പി.എം. ലത്തീഫ് ഹാജി പതാക ഉയർത്തി. പുലർച്ചെ നടന്ന മൗലിദ് സദസ്സിന് മഹല്ല് ഖത്തീബ് ഹുസൈനാർ ഫൈസി നേതൃത്വം നൽകി. ഗ്രാൻഡ് മീലാദ് റാലി, ദഫ്, സ്കൗട്ട് തുടങ്ങിയവ അരങ്ങേറി. തുടർന്ന് നടന്ന മീലാദ് സംഗമത്തിൽ വിദ്യാർഥികളുടെ കലാമത്സരങ്ങൾ നടന്നു. മതസൗഹാർദത്തിന്റെ മനോഹര ചിത്രങ്ങളാൽ നബിദിന റാലി ശ്രദ്ധേയമായി. സി.എച്ച്. മജീദ്, സി.ടി.കെ യൂസുഫ്, സി.എച്ച്. മൻസൂർ, സിദ്ദിഖ് ഉസ്മാൻ, ജംഷീർ അലി, എം. ആബുട്ടി, ഫഖ്റുദ്ദീൻ ഫൈസി, ജംഷാദ് ഫൈസി, ജാബിർ ഫൈസി, ജമാലുദ്ദീൻ ഫൈസി എന്നിവർ നേതൃത്വം നൽകി.

