മൈസൂരു സാഹിത്യോത്സവത്തിന് ഇന്ന് തുടക്കം
text_fieldsബംഗളൂരു: മൈസൂരു ലിറ്റററി ഫോറം ചാരിറ്റബ്ൾ ട്രസ്റ്റും മൈസൂരു ബുക്ക് ക്ലബും ചേർന്ന് സംഘടിപ്പിക്കുന്ന എട്ടാമത് മൈസൂരു സാഹിത്യോത്സവം ശനി, ഞായർ ദിവസങ്ങളിൽ നടക്കും. രാവിലെ 9.30ന് ആരംഭിക്കുന്ന മേള മൈസൂർ രാജകുടുംബാംഗം പ്രമോദ ദേവി വഡിയാർ ഉദ്ഘാടനം ചെയ്യും.
നടനും പ്രകൃതി സംരക്ഷണ പ്രവർത്തകനുമായ സുരേഷ് ഹെബ്ലികർ, നടൻ രമേശ് അരവിന്ദ്, എഴുത്തുകാരൻ അരുൺ രാമൻ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. ഈ വർഷം കാൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഹ്രസ്വ ചിത്രത്തിനുള്ള പുരസ്കാരം നേടിയ ‘സൺ ഫ്ലവേഴ്സ് ആർ ദ ഫസ്റ്റ് വൺസ് ടു നോ’ ചടങ്ങിൽ പ്രദർശിപ്പിക്കും.
ശനിയാഴ്ച വിവിധ സെഷനുകളിൽ എഴുത്തുകാരൻ അശ്വിൻ സാംഗി, അരുൺ രാമൻ, രാജേഷ് രാമചന്ദർ, ഡോ. നവിൻ പട്ടേൽ, ഷൈനി ആന്റണി, അനുജ ചന്ദ്രമൗലി തുടങ്ങിയവർ പങ്കാളികളാവുമെന്ന് ഫെസ്റ്റിവൽ ഡയറക്ടർ ശുഭ സഞ്ജയ് അരശ് പറഞ്ഞു. പുസ്തക വിൽപന സ്റ്റാളുകൾ ഉണ്ടാകും.

