'നമ്മ കന്നഡം നമ്മ കേരളം' സെമിനാർ
text_fieldsതിപ്പസാന്ദ്ര ഫ്രൻഡ്സ് അസോസിയേഷൻ സംഘടിപ്പിച്ച സെമിനാറിൽ കന്നട അധ്യാപകൻ തിമ്മേഷ് സംസാരിക്കുന്നു
ബംഗളൂരു: തിപ്പസാന്ദ്ര ഫ്രൻഡ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ 'നമ്മ കന്നഡം നമ്മ കേരളം' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ഹോളിേക്രാസ് സ്കൂൾ കന്നട അധ്യാപകൻ തിമ്മേഷ് മുഖ്യപ്രബന്ധം അവതരിപ്പിച്ചു.
കന്നട ഭാഷയെക്കുറിച്ചും കർണാടകയുടെ ചരിത്രം, സംസ്കാരം, നാടൻ കലാരൂപങ്ങൾ എന്നിവയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. കേരളത്തെ കുറിച്ച് സി. ജേക്കബ് പ്രബന്ധം അവതരിപ്പിച്ചു. ആർ.വി. പിള്ള അധ്യക്ഷത വഹിച്ചു.
ഡോ. ശിവരാമകൃഷ്ണൻ, തങ്കമ്മ സുകുമാരൻ, പൊന്നമ്മ ദാസ്, ശ്രീകണ്ഠൻ നായർ, പി. മോഹൻദാസ് എന്നിവർ സംസാരിച്ചു.
പടം- Seminar : തിപ്പസാന്ദ്ര ഫ്രൻഡ്സ് അസോസിയേഷൻ സംഘടിപ്പിച്ച സെമിനാറിൽ കന്നട അധ്യാപകൻ തിമ്മേഷ് സംസാരിക്കുന്നു

