41,000 കോടിയുടെ റെയിൽവേ പദ്ധതികൾക്ക് നരേന്ദ്ര മോദി ശിലാസ്ഥാപനം നടത്തി
text_fieldsപ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച വിഡിയോ കോൺഫറൻസ് സംവിധാനത്തിൽ നടത്തിയ റെയിൽവേ പദ്ധതി ശിലാസ്ഥാപനത്തിന് മൈസൂരു ഡിവിഷൻ തലത്തിൽ കുടക്-മൈസൂരു എം.പി പ്രതാപ് സിംഹ നേതൃത്വം നൽകുന്നു
ബംഗളൂരു: റെയിൽവേ മൈസൂരു ഡിവിഷനിൽ 41,000 കോടി രൂപയുടെ പദ്ധതികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി വിഡിയോ കോൺഫറൻസിങ്ങിലൂടെ ഡൽഹിയിൽ ശിലാസ്ഥാപനം നിർവഹിച്ചു. അമൃത് പദ്ധതിയിൽ റെയിൽവേ സ്റ്റേഷനുകളുടെ വികസനം, മേൽപാലങ്ങൾ, അടിപ്പാതകൾ എന്നിവയാണ് പദ്ധതികൾ. അമൃത് പദ്ധതിയിൽ 12 റെയിൽവേ സ്റ്റേഷനുകളാണ് വികസിപ്പിക്കുന്നത്. ഡിവിഷൻതല ചടങ്ങ് കുടക്-മൈസൂരു എം.പി പ്രതാപ് സിംഹ നിർവഹിച്ചു. റെയിൽവേ മൈസൂരു ഡിവിഷൻ മാനേജർ ശിൽപി അഗർവാൾ പങ്കെടുത്തു.

