എൻ.എസ്.എസ് യശ്വന്തപുരം: ഉണ്ണികൃഷ്ണൻ പ്രസിഡന്റ്; സുരേഷ് ജി. നായർ സെക്ര.
text_fieldsപി.ആർ. ഉണ്ണികൃഷ്ണൻ, സുരേഷ് ജി. നായർ
ബംഗളൂരു: എൻ.എസ്.എസ് കർണാടക യശ്വന്തപുരം കരയോഗം വാർഷിക പൊതുയോഗം നടത്തി. കരയോഗം ഓഫിസിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് പി.ആർ. ഉണ്ണികൃഷ്ണൻ അധ്യക്ഷതവഹിച്ചു. സെക്രട്ടറി സുരേഷ് ജി. നായർ വാർഷിക റിപ്പോർട്ടും ട്രഷറർ എസ്. വിക്രമൻ പിള്ള വാർഷിക വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു.
അടുത്ത വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭാരവാഹികൾ: പി.ആർ. ഉണ്ണികൃഷ്ണൻ (പ്രസിഡന്റ്), മുരളീമോഹൻ നമ്പിയാർ (വൈസ് പ്രസിഡന്റ്), സുരേഷ് ജി. നായർ (സെക്രട്ടറി), കൃഷ്ണൻകുട്ടി (ജോ. സെക്രട്ടറി), എസ്. വിക്രമൻ പിള്ള (ട്രഷറർ), പി.കെ. മുരളീധരൻ (ജോ. ട്രഷറർ), ബിനോയ് എസ്. നായർ, ധനേഷ് കുമാർ, ബിജുപാൽ നമ്പിയാർ (അംഗങ്ങൾ).

