എൻ.എസ്.എസ് കർണാടക ഇലക്ട്രോണിക് സിറ്റി കരയോഗ ഉദ്ഘാടനം
text_fieldsബംഗളൂരു: എൻ.എസ്.എസ് കർണാടകയുടെ കീഴിൽ ഇലക്ട്രോണിക് സിറ്റി കരയോഗം നിലവിൽവന്നു. മടിവാളയിലെ ഹോട്ടലിൽ നടന്ന പരിപാടിയിൽ ചെയർമാൻ ആർ. ഹരീഷ് കുമാർ ഉദ്ഘാടനം നിർവഹിച്ചു.
വൈസ് ചെയർമാന്മാരായ എം.എസ് ശിവപ്രസാദ്, ബിനോയ് എസ്. നായർ, ജനറൽ സെക്രട്ടറി പി.എം. ശശീന്ദ്രൻ, ട്രഷറർ പി.കെ. മുരളീധരൻ, സെക്രട്ടറിമാരായ വിജയൻ തോണുർ, എം.ഡി വിശ്വനാഥൻ നായർ, റെജികുമാർ, മന്നം ചാരിറ്റബിൾ പ്രസിഡന്റ് ആർ. വിജയൻ നായർ, പ്രസീദ് കുമാർ എന്നിവർ നേതൃത്വം നൽകി.
പുതിയ ഭാരവാഹികളായി മഹേഷ് എം. മേനോൻ (പ്രസി ), വിനോദ് ഡി. നായർ (സെക്ര.), പ്രശോഭ് പദ്മനാഭൻ (ട്രഷ.), പ്രസീദ് കുമാർ (ബോർഡംഗം) എന്നിവരെയും സ്ത്രീ ശക്തി ഭാരവാഹികളായി ലക്ഷ്മി ഹരികുമാർ (പ്രസി), റീനാ വിനോദ് (സെക്ര.), സജ്ന ശങ്കരൻ (ട്രഷ.) എന്നിവരെ തെരഞ്ഞടുത്തു. ഫോൺ: 9448046840

