കേരള സമാജം ‘പൊന്നോണ സംഗമം’ നാളെ
text_fieldsRepresentational Image
ബംഗളൂരു: കേരള സമാജം കന്റോൺമെന്റ് സോൺ ഓണാഘോഷം ‘പൊന്നോണ സംഗമം 2023’ ഞായറാഴ്ച വസന്ത നഗറിലുള്ള ഡോ. ബി.ആർ. അംബേദ്കർ ഭവനിൽ നടക്കും. കർണാടക നഗരവികസന മന്ത്രി ബൈരതി സുരേഷ് ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. പി.പി. ശശിധരൻ അധ്യക്ഷത വഹിക്കും. കേരള സാംസ്കാരിക യുവജന ക്ഷേമ മന്ത്രി സജി ചെറിയാൻ മുഖ്യാതിഥിയാകും. ബംഗളൂരു സെൻട്രൽ എം.പി പി.സി. മോഹൻ, ശാന്തിനഗർ എം.എൽ.എ എൻ.എ. ഹാരിസ് , എ.സി. ശ്രീനിവാസ് എം.എൽ.എ., ഗോകുലം ഗ്രൂപ് ചെയർമാൻ ഗോകുലം ഗോപാലൻ, വി.എസ്.എ. സ്ട്രാറ്റജിക് എം.ഡി ഡോ. വിജയകുമാർ, കസ്റ്റംസ് അഡീഷണൽ കമീഷണർ പി. ഗോപകുമാർ ഐ.ആർ.എസ്, കേരള സമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി റജി കുമാർ, ട്രഷറർ പി.വി.എൻ. ബാലകൃഷ്ണൻ , കെ.എൻ.ഇ ട്രസ്റ്റ് പ്രസിഡന്റ് ചന്ദ്രശേഖരൻ നായർ തുടങ്ങിയവർ സംബന്ധിക്കും. വിവിധ കലാ-സാംസ്കാരിക പരിപാടികൾ, ഓണസദ്യ, സിനിമ താരവും പിന്നണി ഗായകനുമായ നാദിർഷയും സംഘവും അവതരിപ്പിക്കുന്ന മെഗാ ഗാനമേള എന്നിവ നടക്കുമെന്ന് ആഘോഷ കമ്മിറ്റി ചെയർമാൻ വി. മുരളീധരൻ, സോൺ കണ്‍വീനര്‍ ജി. ഹരികുമാര്‍ എന്നിവർ അറിയിച്ചു.

