Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വർത്തൂർ മലയാളി അസോസിയേഷൻ ഓണാഘോഷം
text_fieldsbookmark_border
ബംഗളൂരു: വർത്തൂർ മലയാളി അസോസിയേഷൻ (വി.എം.എ) ഓണാഘോഷം നടത്തി. ‘വി.എം.എ. നമ്മ ഓണം’ പരിപാടിയുടെ പ്രധാന സ്പോൺസർമാരായ ദി റെസിഡൻഷ്യലി, ഡിവൈൻ പ്രൊവിഡൻസ് സ്കൂൾ, കംപ്ലീറ്റ് സപ്ലൈ ചെയിൻ സൊല്യൂഷൻസ് ലിമിറ്റഡ്, ഫെഡറൽ ബാങ്ക്, ചന്ദ്രൻ ഗുരുക്കൾ & ഫിറ്റ്നസ് എക്സ്ട്രീം ഇന്റർനാഷനൽ എന്നിവയുടെ പ്രതിനിധികൾ ചേർന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
വർത്തൂർ മലയാളി അസോസിയേഷൻ പ്രസിഡൻറ് സലാഹ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. വർത്തൂർ മലയാളി അസോസിയേഷൻ സെക്രട്ടറി രഞ്ജിത്ത് രാജു സ്വാഗതവും വൈസ് പ്രസിഡൻറ് ഷാജി രാജൻ തത്തനൂർ നന്ദിയും പറഞ്ഞു. അംഗങ്ങളുടെ വിവിധ കലാപരിപാടികളും സംഗീത പരിപാടിയും നടന്നു.
Next Story

